PalakkadNattuvarthaLatest NewsKeralaNews

പിണറായി മുത്തച്ഛനെപ്പോലെയാകണം എന്ന് കുട്ടികൾ പറയുന്നു, വിദ്യാർത്ഥികളെ ആരും നിർബന്ധിച്ച് കൊണ്ടു വരുന്നതല്ല: ആർ ബിന്ദു

പാലക്കാട്: നവകേരള സദസിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കാൻ വരുന്നത് ആരും നിർബന്ധിച്ചിട്ടല്ലെന്നും സ്വന്തം താൽപ്പര്യപ്രകാരമാണെന്നും മന്ത്രി ആർ ബിന്ദു. കുട്ടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറ്റസുഹൃത്തു പോലെയാണെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആർ ബിന്ദുവിന്റെ പ്രതികരണം.

‘പിണറായി മുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികൾ പറയുന്ന സ്ഥിതിയുണ്ട്. സ്കൂൾ വിദ്യാർത്ഥികളെ ആരും നിർബന്ധിച്ച് കൊണ്ടു വരുന്നതല്ല. കൊച്ചു കുട്ടികൾ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിലാണ് എത്തുന്നത്. മാധ്യമങ്ങളുടെ മുമ്പിൽ വളരെ ജനപ്രിയമായ രീതിയിലാണ് മുഖ്യമന്ത്രിയെ കുട്ടികൾക്ക് കാണാൻ കഴിയുന്നത്. അവരുടെ ഉറ്റ സുഹൃത്തുപോലെയാണ്. അവർ അവരുടെ താൽപ്പര്യം അനുസരിച്ചു വരുന്നതാണ്. ഞങ്ങളാരെയും നിർബന്ധിക്കുന്നില്ല. ഓരോ വകുപ്പ് ഉദ്യോഗസ്ഥന്മാർ ഉത്തരവിറക്കുന്നതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം,’ ആർ ബിന്ദു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button