Latest NewsKeralaNews

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ട്വിസ്റ്റ്, സംഘത്തിലെ ഒരു യുവതി നഴ്‌സിംഗ് കെയര്‍ ടേക്കര്‍ ആണെന്ന് സംശയം

കൊല്ലം: സംസ്ഥാനത്ത് ഏറെ വിവാദമായ ഓയൂര്‍ തട്ടിക്കൊണ്ട് പോകല്‍ കേസില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഘത്തിലെ ഒരു യുവതി നഴ്‌സിംഗ് കെയര്‍ ടേക്കര്‍ ആണെന്ന സംശയമാണ് പുറത്തുവന്നിരിക്കുന്നത്. പുറത്തുവന്ന രേഖ ചിത്രത്തിലെ ഒരു യുവതി കെയര്‍ ടേക്കര്‍ ആണെന്ന് പൊലീസ്
സംശയിക്കുന്നു. ഇവര്‍ റിക്രൂട്ട് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പൊലീസിന് വിവരം ലഭിച്ചു.

Read Also: പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയും ഡ്രൈവറും കസ്റ്റഡിയില്‍, പ്രതികളെക്കുറിച്ച് നിര്‍ണായക വിവരം

കുട്ടിയുടെ മൊഴി പ്രകാരം തയാറാക്കിയ രേഖാ ചിത്രത്തില്‍ നഴ്‌സിംങ് കെയര്‍ ടേക്കറായ യുവതിയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോയ സമയം വാഹനത്തില്‍ രണ്ട് പുരുഷന്‍ന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായാണ് കുട്ടി മൊഴി നല്‍കിയത്. കുട്ടിയെ വീട്ടില്‍ കൊണ്ടുപോയ ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി. പ്രതികള്‍ തമ്മില്‍ സംസാരം കുറവായിരുന്നുവെന്നും കുട്ടി മൊഴി നല്‍കി. കുട്ടിയെ തിരികെ കൊണ്ടു വിടുമ്പോഴും മൂന്നംഗ സംഘം വാഹനത്തില്‍ ഉണ്ടായിരുന്നു.

ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നിഗമനം. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്ന് ആറു വയസുകാരി പറഞ്ഞു. പോകുന്നവഴിയില്‍ പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്ത്തിയെന്ന് കുട്ടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button