തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർ രാജി വയ്ക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഗവർണർ പദവിയൊഴിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങുകയാണ് നല്ലതെന്നും ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
‘ഗവർണർക്ക് പഴയതുപോലെ രാഷ്ട്രീയപ്രവർത്തനമാണ് നന്നാവുക. അദ്ദേഹം രാജിവെച്ച് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങണം. ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. സുപ്രിംകോടതി നിലപാട് വ്യക്തമായി പുറത്തു വന്നിട്ടും അതിനെ അദ്ദേഹം അംഗീകരിക്കുന്നില്ല. പ്രസിഡന്റിനോടാണ് തനിക്ക് മറുപടി പറയാൻ ബാധ്യത എന്ന അദ്ദേഹത്തിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണ്,’ എംവി ഗോവിന്ദൻ വ്യക്തമാക്കി.
‘നവകേരള സദസിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കണം’: കുസാറ്റ് രജിസ്ട്രാറുടെ സര്‍ക്കുലര്‍
ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത് കോടതിയെ ധിക്കരിക്കുന്നതിന് തുല്യമാണ്. സുപ്രിംകോടതിയോടുള്ള അനാദരവാണത്, കോടതിയെ ധിക്കരിക്കുന്നതിന് തുല്യം. ഗവർണർ പദവി ഒഴിയണമെന്നും ഗവർണർ രാജി വയ്ക്കണം എന്നുള്ളത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്നും ഗോവിന്ദൻ പറഞ്ഞു.
Post Your Comments