തിരുവനന്തപുരം: ചത്ത കോഴികളെ വില്‍ക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. കുളത്തൂര്‍ ജംഗ്ഷനിലെ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലേക്കാണ് ചത്ത കോഴികളെ എത്തിച്ചത്.
കോഴികളുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞ ശേഷം പൊലീസിനെയും നഗരസഭയെയും വിവരം അറിയിക്കുകയായിരുന്നു. നഗരസഭയിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ വാഹനത്തിനുള്ളില്‍ നിരവധി ചത്ത കോഴികളെ കണ്ടെത്തിയിട്ടുണ്ട്.
Read Also : കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇരുട്ടിൽ തപ്പി പോലീസ്, പ്രതികളെ ഉടൻ പിടികൂടുമെന്ന് മന്ത്രി പി.രാജീവ്
പ്രദേശത്തെ പല ചിക്കന്‍ സ്റ്റോറുകളിലും ചത്ത കോഴികളെ വില്‍ക്കുന്നതായി നേരത്തേയും പരാതി ഉയര്‍ന്നിരുന്നു. നഗരത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴികളെ കൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments