ThiruvananthapuramLatest NewsKeralaNattuvarthaNews

ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട് കു​ത്തി തു​റ​ന്ന് മോഷണം: പണവും പ​ട്ടു​സാ​രി​ക​ളും ക​വ​ര്‍ന്നു

കാ​ന​ത്ത്കോ​ണം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ വി​മു​ക്ത ഭ​ട​നാ​യ ഗോ​പി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന‍ടന്നത്

വെ​ള്ള​റ​ട: ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട് കു​ത്തി തു​റ​ന്ന് 15,000 രൂ​പ​യും പ​ട്ടു​സാ​രി​ക​ളും ക​വ​ര്‍ന്നു. സം​സ്ഥാ​ന അ​തി​ര്‍ത്തി​യാ​യ ത​മി​ഴ്‌​നാട്ടിലെ കാ​ന​ത്ത്കോ​ണം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ വി​മു​ക്ത ഭ​ട​നാ​യ ഗോ​പി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന‍ടന്നത്.

Read Also : കേരളം കൈവരിച്ച നേട്ടങ്ങളെ സ്വന്തം ബ്രാന്റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്: വിമർശനവുമായി മുഖ്യമന്ത്രി

കു​ടും​ബം സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന മ​ക​ന്റെ വീ​ട്ടി​ല്‍ രാ​ത്രി കി​ട​ക്കാ​ൻ പോ​യി​ട്ട് തി​രി​കെ വ​രു​മ്പോ​ഴാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന​ത് അ​റി​യു​ന്ന​ത്. വീ​ടി​ന്റെ മു​ന്നി​ലു​ള്ള ക​ത​ക് ത​ക​ര്‍ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ ഉ​ള്ളി​ല്‍ ക​ട​ന്ന​ത്. അ​ല​മാ​ര​യും ഉ​ള്ളി​ലെ ക​ത​കു​ക​ളും ത​ക​ര്‍ത്തു. അ​ല​മാ​ര​യി​ലി​രു​ന്ന 15,000 രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള പ​ട്ടു​സാ​രി​ക​ളും ക​വ​ര്‍ന്നു.

Read Also : നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​: 23കാരനെ കാപ്പ നിയമപ്രകാരം ക​രു​ത​ൽ​ത​ട​വി​ലാ​ക്കി

സംഭവത്തിൽ പ​ളു​ക​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്ക്വാ​ഡും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മോ​ഷ്ടാ​വി​ന്‍റേ​തെ​ന്ന് ക​രു​തു​ന്ന ഒ​രു ട​വ​ല്‍ ഉ​പേ​ക്ഷി​ച്ച് നി​ല​യി​ല്‍ ക​ണ്ടെ​ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button