ThrissurNattuvarthaLatest NewsKeralaNews

16കാ​രിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് എട്ട്​ വർഷം കഠിന തടവും പിഴയും

കൂ​ർ​ക്ക​ഞ്ചേ​രി ക​ന്ന്യ​കോ​ണി​ൽ വീ​ട്ടി​ൽ ജോ​ർ​ജ്​ തോ​മ​സി​ന്(58) ആണ് എ​ട്ട്​ വ​ർ​ഷം ക​ഠി​ന ത​ട​വും 1.10 ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ചത്

തൃ​ശൂ​ർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 58കാരന് എട്ട്​ വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൂ​ർ​ക്ക​ഞ്ചേ​രി ക​ന്ന്യ​കോ​ണി​ൽ വീ​ട്ടി​ൽ ജോ​ർ​ജ്​ തോ​മ​സി​ന്(58) ആണ് എ​ട്ട്​ വ​ർ​ഷം ക​ഠി​ന ത​ട​വും 1.10 ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ചത്. തൃ​ശൂ​ർ ഒ​ന്നാം ന​മ്പ​ർ അ​തി​വേ​ഗ സ്​​പെ​ഷ​ൽ പോ​ക്​​സോ കോ​ട​തി ജ​ഡ്​​ജി​ കെ.​എം. ര​തീ​ഷ്കു​മാ​ർ ആ​ണ് ശി​ക്ഷ വി​ധി​​ച്ച​ത്.

Read Also : ചൈനയിൽ അജ്ഞാത ന്യൂമോണിയ: ജനങ്ങള്‍ ജാഗ്രത പാലിക്കണം, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി

2018ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ചാ​ര​ക​ൻ എ​ന്ന പേ​രി​ൽ 16കാ​രി​യു​ടെ പി​താ​വു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും കു​ട്ടി​ക്ക്​ എ​സ്.​എ​സ്.​എ​ൽ.​സി​ക്ക്​ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ ല​ഭി​ച്ച​പ്പോ​ൾ സ​മ്മാ​നം ന​ൽ​കാ​നെ​ന്ന പേ​രി​ൽ പു​റ​ത്ത്​ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. തുടർന്ന്, ക്ലാ​സി​ന്​ എ​ന്ന പേ​രി​ൽ ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലും കൊ​ണ്ടു​പോ​യി. ഈ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ​ല്ലാം ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. കു​ട്ടി പി​താ​വി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ചൈ​ൽ​ഡ്​ ലൈ​ൻ മു​ഖേ​ന അ​ന്തി​ക്കാ​ട്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഹൈ​കോ​ട​തി​യി​ൽ​ നി​ന്ന് മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യ പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. ശി​ക്ഷാ​വി​ധി കേ​ട്ട്​ ത​ള​ർ​ന്നു​വീ​ണ പ്ര​തി​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി പ​ബ്ലി​ക്​ ​പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ കെ.​പി. അ​ജ​യ്കു​മാ​ർ, അ​ഡ്വ. ലി​ജി മ​ധു എ​ന്നി​വ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button