ThrissurKeralaNattuvarthaLatest NewsNews

കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം

വരന്തരപ്പിള്ളി നന്തിപുലം മാട്ടുമല രാമൻമഠത്തിൽ സുന്ദർരാജിന്റെ ഭാര്യ റാണിയാണ് (64) മരിച്ചത്

ആമ്പല്ലൂർ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു. വരന്തരപ്പിള്ളി നന്തിപുലം മാട്ടുമല രാമൻമഠത്തിൽ സുന്ദർരാജിന്റെ ഭാര്യ റാണിയാണ് (64) മരിച്ചത്.

Read Also : പാട്ടും പൊന്നുമണിഞ്ഞ കുലസ്ത്രീ കുടുംബ സ്ത്രീകൾ അല്ലാതെ സീരിയലിൽ എന്തുണ്ട്? നടി ഗായത്രി

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൊടകരയിൽ നിന്ന് ഭർത്താവിനൊപ്പം പുതുക്കാട്ടേക്ക് ബസിൽ പോകുകയായിരുന്നു. ഇതിനിടെ നന്തിക്കരയിൽ എത്തിയപ്പോൾ റാണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ ഇതേ ബസിൽ തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തി​ച്ചു. എന്നാൽ, ആശുപത്രിയിൽ എത്തുംമുമ്പേ മരണം സംഭവിച്ചതായി ഡോക്ടർ പറഞ്ഞു.

Read Also : പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാരിനെ ആര്‍ക്കും തടയാനാകില്ല: വ്യക്തമാക്കി അമിത് ഷാ

പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മകൾ: ദുർഗ. മരുമകൻ: പ്രസാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button