Latest NewsKerala

ആറുവയസുകാരിയെ തേടി ഉറങ്ങാതെ കേരളം: സംഘം രണ്ടാമത് വിളിച്ച് ആവശ്യപ്പെട്ടത് പത്തുലക്ഷം രൂപ

കൊല്ലം: ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും തട്ടിക്കൊണ്ടുപോയത് ആരെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അതേസമയം, പൊലീസിനൊപ്പം നാടിന്റെ വിവിധ മേഖലകളിൽ സാധാരണ ജനങ്ങളും ആറുവയുകാരിക്കായുള്ള തെരച്ചിലിലാണ്.

കഴിഞ്ഞ രാത്രിയിൽ അന്വേഷണവും പ്രാർത്ഥനകളുമായി ഉറങ്ങാതെ കുട്ടിയെ തേടുകയാണ് മലയാളികൾ. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംസ്ഥാന അതിർത്തി പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോ​ഗമിക്കുന്നത്. നാടിന്റെ ഉൾപ്രദേശങ്ങളിലും വനമേഖലകളിലും തെരച്ചിൽ ശക്തമാണ്. നാട്ടുകാരും യുവജന സംഘടനാപ്രവർത്തകരും പൊലീസിനെപ്പം കുഞ്ഞിനായുള്ള തെരച്ചിലിന് രം​ഗത്തുണ്ട്.

ഇന്നു വെളുപ്പിന് രണ്ടര മണിയോടെ പകൽക്കുറി ആയിരവല്ലി ക്ഷേത്രത്തിന് സമീപം പൊലീസ് പരിശോധന നടത്തി. പ്രദേശത്ത് അപരിചിതരായ ചിലരെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാൽ സംശയാസ്പദമായി രീതിയിലൊന്നും കണ്ടെത്തിയില്ല. മേഖലയിൽ വിശദമായ പരിശോധന തുടരുകയാണെന്ന് പള്ളിക്കൽ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button