ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു: മധ്യവയസ്കൻ പിടിയിൽ

വി​ള​പ്പി​ൽ പു​റ്റു​മ്മേ​ൽ​കോ​ണം കു​ണ്ടാ​മൂ​ഴി കു​ള​ച്ചി​ക്കോ​ട് ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ന​വാ​സു​ദീ​ൻ(44) ആ​ണ് അറസ്റ്റിലായത്

കാ​ട്ടാ​ക്ക​ട: യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മധ്യവയസ്കൻ അറസ്റ്റിൽ. വി​ള​പ്പി​ൽ പു​റ്റു​മ്മേ​ൽ​കോ​ണം കു​ണ്ടാ​മൂ​ഴി കു​ള​ച്ചി​ക്കോ​ട് ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ന​വാ​സു​ദീ​ൻ(44) ആ​ണ് അറസ്റ്റിലായത്. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സാണ് പി​ടി​കൂടിയ​ത്.

Read Also : ജില്ലാ അതിര്‍ത്തികളിലെ സിസിടിവികളില്‍ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല, പൊലീസിന് വെല്ലുവിളിയായി അന്വേഷണം

‌വി​ള​പ്പി​ൽ​ശാ​ല കു​ള​ച്ചി​ക്കോ​ട് സ്വ​ദേ​ശി ജോ​ബി മോ​ഹ​ന​നെ ക്രൂ​ര​മാ​യി ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മ​ർ​ദിച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മോ​ഷ​ണം, പി​ടി​ച്ചു പ​റി, ഭ​വ​ന​ഭേ​ദ​നം, മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം എ​ന്നി​വ ന​ട​ത്തു​ന്ന കൊ​ടും കു​റ്റ​വാ​ളി​യാ​ണ് ഇ​യാ​ളെ​ണ് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : തട്ടിക്കൊണ്ട് പോയിട്ട് 18 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കുറിച്ച് വിവരമില്ല

ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. പ്ര​തി കു​റ്റ സ​മ്മ​തം ന​ട​ത്തി. കാ​ട്ടാ​ക്ക​ട കോ​ട​തിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button