തിരുവനന്തപുരം: കൊല്ലത്ത് ആറുവയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുഞ്ഞിനെ 20 മണിക്കൂറിനുശേഷം കണ്ടെത്തിയ സംഭവം ഏറെ ആശ്വാസകരമാണെന്നും കേരളീയ സമൂഹത്തിന്‍റെ ഇടപെടലും പിന്തുണയും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകരമായെന്നും സുധാകരൻ വ്യക്തമാക്കി.
‘കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയ സംഘങ്ങളെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് നിര്‍ഭാഗ്യകരമാണ്. ഓയൂര്‍ ഭാഗത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിനു ശേഷം കൊല്ലം നഗരത്തിലെ തിരക്കേറിയ പ്രദേശത്തിന് സമീപമാണ് കുട്ടിയെ സംഘം ഉപേക്ഷിച്ചത്. പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഈ സംഘത്തിന് ഇത്രയും ദൂരം സഞ്ചരിക്കാനായത് ?, ‘ സുധാകരൻ ചോദിച്ചു.
കാത്തിരിപ്പുകൾക്ക് ഉടൻ വിരാമമായേക്കും, ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ വിപണിയിലെത്തുന്നു
‘കേരളത്തിന്‍റെ മുക്കിലും മൂലയിലും എഐ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വലിയ പോലീസ് സന്നാഹവും ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് വിരല്‍ ചൂണ്ടുന്നത് സുരക്ഷാവീഴ്ചയിലേക്കാണ്. ക്രിമിനല്‍ സംഘത്തെ അടിയന്തരമായി കണ്ടെത്തണം. കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകണം,’ കെ സുധാകരന്‍ ആവശ്യപ്പെട്ടു.
Post Your Comments