Latest NewsNattuvartha

പമ്പാ നദിയില്‍ നിന്ന് ഉയര്‍ന്ന് വന്നത് 1600 വര്‍ഷം പഴക്കമുള്ള തടിയുടെ ഫോസില്‍

ശക്തമായ ഒഴുക്കില്‍ നദിയുടെ അടിത്തട്ട് മൂന്നും നാലും മീറ്റര്‍ വരെ ഇളകിപ്പോയതോടെയാണ് ഭൂഗര്‍ഭത്തില്‍ സംസ്‌കരിക്കപ്പെട്ട തടിയുടെ ഫോസില്‍ രൂപം പുറത്തുവന്നതെന്നും

പത്തനംതിട്ട: മഹാപ്രളയത്തിന്റെ നടുക്കം ഇപ്പോഴും ജനങ്ങളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. എന്നാല്‍ അനേകം പ്രളയങ്ങള്‍ പിന്നിട്ട് നൂറ്റാണ്ടുകള്‍കൊണ്ടാണ് പമ്പാനദിയും മണിമലയാറും തുടങ്ങിയവയ ഇന്നത്തെ രീതിയില്‍ ഒഴുകാന്‍ തുടങ്ങിയത്. പ്രളയജലം ഒഴുകി അടിത്തട്ട് തെളിഞ്ഞതോടെ പമ്പാനദിയില്‍ നിന്ന് ഉയര്‍ന്നത് 1600 വര്‍ഷം വരെ പഴക്കമുള്ള തടിയുടെ സബ് ഫോസിലുകള്‍. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ (എന്‍സെസ്) ഗവേഷകരാണ് ഇതിന്റെ വര്‍ഷം കണക്കാക്കിയത്. ഇത്രയും നീണ്ട കാലം എക്കലില്‍ മൂടി കിടന്നിരുന്നതിനാല്‍ കല്‍ക്കരിയായി മാറുന്നതിനു തൊട്ടുമുന്‍പുള്ള പീറ്റ് ഫോസിലായി തടി മാറിയിട്ടുണ്ടെന്ന് എന്‍സെസ് ഗവേഷകന്‍ ഡോ. ഡി. പദ്മലാല്‍ പറഞ്ഞു. ശക്തമായ ഒഴുക്കില്‍ നദിയുടെ അടിത്തട്ട് മൂന്നും നാലും മീറ്റര്‍ വരെ ഇളകിപ്പോയതോടെയാണ് ഭൂഗര്‍ഭത്തില്‍ സംസ്‌കരിക്കപ്പെട്ട തടിയുടെ ഫോസില്‍ രൂപം പുറത്തുവന്നതെന്നും അദ്ദേഹം പറയുന്നു.

രണ്ടായിരം വര്‍ഷം മുന്‍പ് കേരളത്തിന്റെ പല ഭാഗങ്ങളും കടല്‍ കയറിയും വെള്ളം മൂടിയും കിടന്നിരുന്നു എന്ന ശാസ്ത്ര നിഗമനത്തിന് തെളിവാണിത്. അന്ന് പുഴകള്‍ പല ചാലുകളായി ഒഴുകി. ഇതിന്റെ കര പ്രദേശങ്ങള്‍ ഘോരവനങ്ങളായിരുന്നു. ഇപ്പോഴുള്ളതിന്റെ ഇരട്ടി മഴ പെയത് വനങ്ങളിലെ മരങ്ങള്‍ വന്‍തോതില്‍ കടപുഴകി മണ്ണിനടിയിലായി. കിണര്‍ കുഴിക്കുമ്പോള്‍ മണലും പഴയ മരങ്ങളും (കാണ്ടാമരം) കാണുന്നത് കൈവഴികള്‍ ഒഴുകിയിരുന്നതിനു തെളിവാണ്. ഇത്തവണത്തെ മഹാപ്രളയത്തില്‍ നദി അതിന്റെ പ്രാചീനമായ വഴികളെല്ലാം തിരിച്ചറിഞ്ഞ് തിരികെപ്പിടിച്ചതു നമ്മെ ചിന്തിപ്പിക്കേണ്ടതാണെന്നും ഡോ. പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button