കൊച്ചി : മസാല ബോണ്ട് ഇറക്കിയതിൽ നിയമലംഘനം ആരോപിച്ച് മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും പുതിയ സമൻസ് അയക്കാൻ ഇഡിയ്ക്ക് അനുമതി നൽകി കോടതി. എന്നാൽ ഇത് കോടതിയുടെ തുടർ ഉത്തരവുകൾക്കു വിധേയമായിരിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനെന്ന പേരിൽ ഇ.ഡി. തുടർച്ചയായി സമൻസ് നൽകി ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ച് തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഇവർക്കു സമൻസ് അയയ്ക്കുന്നത് നേരത്തെ ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവിലാണു ഭേദഗതി വരുത്തിയത്.
Post Your Comments