
കയ്പമംഗലം: കയ്പമംഗലത്ത് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് സ്വദേശി ചെന്നറ വീട്ടിൽ രാഹുലിനെ(21)യാണ് അറസ്റ്റ് ചെയ്തത്. കയ്പമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റു പ്രതികളായ കൊടുങ്ങല്ലൂർ പടാക്കുളം സ്വദേശി അനുഷ് ചന്ദ്രനെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മതിലകം തൃപ്പേക്കുളത്ത് പലചരക്ക് കട കുത്തിത്തുറന്ന് 3400 രൂപയും മസാലപ്പൊടികളും മോഷ്ടിച്ച കേസിലും എടത്തിരുത്തി ചൂലൂരിൽ റിയൽ മാർട്ട് എന്ന സ്ഥാപനം കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും ഉൾപ്പെടെ 18,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിലുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നവംബർ 20നാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം കടകളിൽ മോഷണം നടത്തിയത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐമാരായ സൂരജ്, ബിജു, സീനിയർ സി.പി.ഒ സുനിൽ കുമാർ, സി.പി.ഒ ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments