
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ മയക്കുമരുന്നായ എംഡിഎംഎയുമായി കറങ്ങിയ സംഘം പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി മുഹ്സിൻ അലി (34), വള്ളക്കടവ് സ്വദേശികളായ നൗഷാദ്(47), സഫീർ(44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വഞ്ചിയൂർ സ്റ്റേഷൻ പരിധിയിലെ കുന്നുംപുറം ഭാഗത്ത് ഇന്നലെ വെളുപ്പിനായിരുന്നു സംഭവം. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പൊലീസും, ഷാഡോ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 77 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
പ്രതികളുടെ അറസ്റ്റ് രേഘപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
Post Your Comments