പുതുവർഷം എത്താറായതോടെ കാർ വാങ്ങുന്നവരെ ലക്ഷ്യമിട്ട് വമ്പൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യബാങ്കുകളും. ഉത്സവകാല ഓഫറുകൾ അവസാനിച്ചതിന് പിന്നാലെയാണ് പുതുവർഷ ഓഫറുമായി ബാങ്കുകൾ എത്തുന്നത്. ഇക്കാലയളവിൽ കാർ ലോണുകൾ എടുക്കുന്നവർക്ക് ആകർഷകമായ പലിശ നിരക്കുകളാണ് ബാങ്കുകൾ ലഭ്യമാക്കുന്നത്. 8.5 ശതമാനം മുതൽ പലിശ നിരക്കിലാണ് വായ്പകൾ ലഭ്യമാക്കുന്നത്. രാജ്യത്തെ ഓരോ ബാങ്കുകളും വാഗ്ദാനം ചെയ്യുന്ന കാർ വായ്പ നിരക്കുകളെ കുറിച്ച് പരിചയപ്പെടാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ കാർ വായ്പ ലഭ്യമാക്കുന്നത്. 8.65 ശതമാനം മുതൽ 9.70 ശതമാനം വരെയാണ് എസ്ബിഐ നൽകുന്ന പലിശ നിരക്ക്. ഓൺ-റോഡ് വിലയുടെ 90 ശതമാനം വരെ വായ്പയായി ലഭിക്കുന്നതാണ്.
പഞ്ചാബ് നാഷണൽ ബാങ്ക്
വാഹന വായ്പകൾക്ക് 8.75 ശതമാനം മുതൽ 9.60 ശതമാനം വരെയാണ് പഞ്ചാബ് നാഷണൽ ബാങ്ക് പലിശ ഈടാക്കുന്നത്. നിലവിൽ, വായ്പാ തുകയുടെ 0.25 ശതമാനം വരെയാണ് പ്രോസസിംഗ് ഫീസ് നൽകേണ്ടത്. എക്സ് ഷോറൂം വിലയുടെ 100 ശതമാനം വരെ വായ്പ നൽകുന്നുണ്ട്.
ബാങ്ക് ഓഫ് ബറോഡ
വാഹന വായ്പകൾക്ക് 8.70 ശതമാനം മുതൽ 12.10 ശതമാനം വരെയാണ് ബാങ്ക് ഓഫ് ബറോഡ പലിശ ഈടാക്കുന്നത്. നിലവിൽ, 500 രൂപ വരെയാണ് പ്രോസസിംഗ് ഫീസ്. ഇലക്ട്രിക് വാഹനങ്ങൾക്ക് 8.75 ശതമാനം മുതൽ 11.80 ശതമാനം വരെയാണ് പലിശ.
കാനറ ബാങ്ക്
8.70 ശതമാനം മുതൽ 11.95 ശതമാനം വരെയാണ് കാനറാ ബാങ്ക് വാഹന വായ്പകൾ പലിശ നിരക്ക് ഈടാക്കുന്നത്. ഡിസംബർ 31 വരെ വായ്പകളുടെ പ്രോസസിംഗ് ചാർജ് കാനറ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
വാഹന വായ്പകൾക്ക് 8.75 ശതമാനം മുതലാണ് എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് ഈടാക്കുന്നത്.
Post Your Comments