KeralaLatest NewsNews

നവകേരള സദസ് ജനമുന്നേറ്റത്തിന്റെ സർവ്വകാല റെക്കോർഡ്: വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചരിത്രത്തിലെ റെക്കോഡുകൾ ഭേദിക്കുന്ന ജനക്കൂട്ടമാണ് നവകേരളസദസിന് എത്തിച്ചേരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിഭാഗത്തിൽ നിന്നും വലിയ സ്വീകരണമാണ് സദസിന് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: നവകേരള സദസ് ചരിത്ര മുഹൂര്‍ത്തം, മുഖ്യമന്ത്രിയുടേത് മികച്ച നേതൃഗുണം: പിണറായി വിജയനെ വാനോളം പുകഴ്ത്തി കോഴിക്കോട് ബിഷപ്പ്

ഇത് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറവൂരിലെത്തുമ്പോഴും കാണാം. നവകേരള സദസിന് ഫണ്ട് നൽകാനുള്ള തീരുമാനത്തിന്റെ പേരിൽ പറവൂർ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് പ്രതിപക്ഷ നേതാവാണ്. തന്നെ ക്രിമിനലെന്നും മറ്റും വിളിക്കുന്നത് അദ്ദേഹത്തിന്റെ ശീലത്തിന്റെ ഭാഗമാണ്. പ്രതിപക്ഷ നേതാവിന്റെ പ്രതീക്ഷക്ക് വിപരീതമായി കോൺഗ്രസ് നേതാക്കന്മാരടക്കം നവകേരളസദസ് വിജയിപ്പിക്കാൻ തിരുമാനിച്ച് മുന്നോട്ടുവരുന്ന അനുഭവമാണ് കാണുന്നത്. സാമ്പത്തികമായി സഹായിക്കാനും തയ്യാറാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പലസ്തീൻ ഐക്യദാർഢ്യറാലിയുടെ പേരിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് നടപടിക്കിരയായത് വല്ലാത്ത സന്ദേശമാണ് നൽകുന്നത്. പലസ്തീൻ പ്രശ്നത്തിൽ കോൺഗ്രസിന്റെ നിലപാട് മാറ്റമാണിത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: കണക്കിൽപ്പെടാത്ത 360 കോടിയുടെ ഇടപാടുകൾ: ശ്രീധന്യ കൺസ്ട്രക്ഷൻസിലെ റെയ്ഡ് വിവരങ്ങൾ ഇഡിയ്ക്ക് കൈമാറാൻ ആദായ നികുതി വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button