തിരുവനന്തപുരം: ശ്രീധന്യ കൺസ്ട്രക്ഷനിൽ നടത്തിയ പരിശോധനാ വിവരങ്ങൾ ആദായ നികുതി വകുപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും. ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണക്കിൽപ്പെടാത്ത 360 കോടിയുടെ ഇടപാടുകളാണ് കണ്ടെത്തിയത്. ഇല്ലാത്ത ചെലവുകൾ കാണിച്ച് നികുതി വെട്ടിച്ച തുക, വിദേശത്തും റിയൽ എസ്റ്റേറ്റിലും നിക്ഷേപിച്ചെന്നും പരിശോധനയിൽ കണ്ടെത്തിയെന്നാണ് വിവരം.
നാലുദിവസമായിരുന്നു ശ്രീധന്യ കൺസ്ട്രക്ഷൻ കേന്ദ്രീകരിച്ച് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയിൽ ശ്രീധന്യ കൺസ്ട്രക്ഷന്റെ ഇടപാടുകളിൽ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തി. 360 കോടിയുടെ ഇടപാടിന് വ്യക്തമായ കണക്കില്ലെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞു. കൂടുതൽ വിവരശേഖരണത്തിൽ തുക ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
ഇല്ലാത്ത ചെലവുകൾ ഉൾപ്പെടുത്തി 120 കോടിയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. ബന്ധുക്കളുടെയും ജീവനക്കാരുടെയും പേരിൽ ബില്ലുകൾ കെട്ടിച്ചമച്ചാണ് തുക വെട്ടിച്ചത്. ഇതുവരെ സാക്ഷ്യപ്പെടുത്താത്ത 100 കോടിയുടെ വിദേശനിക്ഷേപത്തിന്റെ തെളിവും കണ്ടെത്തി.
Read Also: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്, പ്രതി ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Post Your Comments