
കൂട്ടിക്കല്‍: കനത്ത മഴയില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി തകർന്ന് വീണ് വീട് ഭാഗികമായി തകര്‍ന്നു. കൊക്കയാര്‍ നാരകംപുഴ പന്തപ്ലാക്കല്‍ അജിവുദ്ദീന്റെ വീടിന് മുകളിലേക്ക് സമീപത്തെ പുരയിടത്തിലെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി വീണത്.
ബുധനാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് അജിവുദ്ദീനും ഭാര്യയും ഓടിയെത്തുമ്പോൾ വീടിന്റെ പിന്‍ഭാഗം ഭാഗീകമായി തകര്‍ന്നു വീഴുന്നതാണ് കണ്ടത്. അടുക്കളയോട് ചേർന്ന വർക്ക് ഏരിയ പൂര്‍ണ്ണമായും തകര്‍ന്നു. വീടിന്റെ മുറികൾക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിന്റെ മുകള്‍ ഭാഗത്തേക്ക് കയറുന്ന കോണ്‍ക്രീറ്റ് പടി പൂര്‍ണ്ണമായും തകര്‍ന്നു.
മണിമല പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് അജിവുദ്ദീന്. കൊക്കയാര്‍ വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
Post Your Comments