KozhikodeKeralaNattuvarthaLatest NewsNews

ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ൽ മു​റി​യെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന:കാപ്പ പ്രതിയും കൂട്ടാളിയും എംഡിഎംഎയുമായി പിടിയിൽ

കൊ​ടു​വ​ള​ളി സ്വ​ദേ​ശി എ​ളേ​റ്റി​ൽ വ​ട്ടോ​ളി ക​രി​മ്പാ​പൊ​യി​ൽ കെ.​പി. ഫാ​യി​സ് മു​ഹ​മ്മ​ദ് (26), ചേ​ള​ന്നൂ​ർ സ്വ​ദേ​ശി ക​ണ്ണ​ങ്ക​ര പ​ള്ളി​യ​റ​പൊ​യി​ൽ ജാ​ഫ​ർ സാ​ദി​ഖ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കോ​ഴി​ക്കോ​ട്: ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ൽ മു​റി​യെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. കൊ​ടു​വ​ള​ളി സ്വ​ദേ​ശി എ​ളേ​റ്റി​ൽ വ​ട്ടോ​ളി ക​രി​മ്പാ​പൊ​യി​ൽ കെ.​പി. ഫാ​യി​സ് മു​ഹ​മ്മ​ദ് (26), ചേ​ള​ന്നൂ​ർ സ്വ​ദേ​ശി ക​ണ്ണ​ങ്ക​ര പ​ള്ളി​യ​റ​പൊ​യി​ൽ ജാ​ഫ​ർ സാ​ദി​ഖ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ര​യി​ട​ത്തു​പാ​ലം പ​രി​സ​ര​ത്തെ ഹോ​ട്ട​ലി​ൽ​ നി​ന്നാണ് 32 ഗ്രാം ​എംഡിഎംഎയു​മാ​യി പി​ടി​കൂ​ടിയത്. വി​പ​ണി​യി​ൽ ര​ണ്ട് ല​ക്ഷം രൂ​പ വ​രു​ന്ന എം.​ഡി.​എം.​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ന​ട​ക്കാ​വ്, എ​ര​ഞ്ഞി​പ്പാ​ലം, മാ​വൂ​ർ റോ​ഡ് ഭാ​ഗ​ങ്ങ​ളി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള യു​വ​തീ യു​വാ​ക്ക​ൾ​ക്കാ​ണ് ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ ഫോ​ണി​ൽ വി​ളി​ക്കു​മ്പോ​ൾ നി​ശ്ചി​ത സ്ഥ​ലം പ​റ​യു​ക​യും ആ​ഡം​ബ​ര കാ​റു​ക​ളി​ൽ പോ​യി കൈ​മാ​റ്റം ചെ​യ്യു​ക​യു​മാ​ണ് രീ​തി. ചി​ല സ​മ​യ​ങ്ങ​ളി​ൽ മു​റി​യെ​ടു​ക്കാ​തെ കാ​റി​ൽ​ത​ന്നെ കി​ട​ന്നു​റ​ങ്ങു​ന്ന​തും പ​തി​വാ​ണ്.

Read Also : ഹലാൽ ഭക്ഷണ വിൽപ്പനക്കാരനെ തീവ്രവാദി എന്ന് വിളിച്ചു: ഒബാമയുടെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് അറസ്റ്റില്‍

റെ​ന്‍റ് എ ​കാ​ർ ബി​സി​ന​സ് കൂ​ടി ഉ​ള്ള​തി​നാ​ൽ പ​ല കാ​റു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​താ​ണ് പ​തി​വ്. കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യാ​ണ് പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ര​ണ്ട് പേ​രും സ്ഥി​ര​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്.

നാ​ർ​കോ​ട്ടി​ക്ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി​നു​മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​ട​ക്കാ​വ് പൊ​ലീ​സും ചേ​ർ​ന്നാ​ണ് ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ഫാ​യി​സ് മു​ഹ​മ്മ​ദി​ന് നേ​ര​ത്തേ കാ​പ്പ കേ​സ് ചു​മ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് വി​ല​ക്കു​ണ്ടാ​യി​ട്ടും പൊ​ലീ​സ് പി​ടി​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. ബാ​ലു​ശ്ശേ​രി സ്റ്റേ​ഷ​നി​ൽ ര​ണ്ട് മ​യ​ക്കു​മ​രു​ന്ന് കേ​സും കൊ​ടു​വ​ള്ളി, താ​മ​ര​ശ്ശേ​രി സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി കേ​സും നി​ല​വി​ലു​ണ്ട്.

ജാ​ഫ​ർ സാ​ദി​ഖി​ന്‍റെ പേ​രി​ൽ ബാ​ലു​ശ്ശേ​രി സ്റ്റേ​ഷ​നി​ൽ മ​യ​ക്കു​മ​രു​ന്ന് കേ​സു​ണ്ട്. ന​ട​ക്കാ​വ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജി​ജീ​ഷ്, ഡാ​ൻ​സാ​ഫി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് ഇ​ട​യേ​ട​ത്ത്, എ.​എ​സ്.​ഐ കെ. ​അ​ബ്ദു​റ​ഹ്മാ​ൻ, കെ. ​അ​ഖി​ലേ​ഷ്, ജി​നേ​ഷ് ചൂ​ലൂ​ർ, സു​നോ​ജ് കാ​ര​യി​ൽ, അ​ർ​ജു​ൻ അ​ജി​ത്ത് എ​ന്നി​വ​രും ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ എ​ൻ. പ​വി​ത്ര​കു​മാ​ർ, എ​സ്.​സി.​പി.​ഒ മാ​രാ​യ കെ. ​ഷി​ജി​ത്ത്, വി.​കെ. ജ​യേ​ഷ്, കെ. ​ര​ജ്ഞി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button