കൊച്ചി: കണ്ടല ബാങ്കിൽ നടന്നത് സംഘടിത കുറ്റകൃത്യമാണെന്ന് ഇഡി റിമാന്‍ഡ് റിപ്പോർട്ട്. ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാംഗൻ മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും വെളിപ്പെടുത്തുന്നില്ലെന്നും തട്ടിപ്പിൽ ലഭിച്ച പണം എന്തുചെയ്‌തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോർട്ടിൽ ഇഡി ചൂണ്ടിക്കാട്ടി.
പ്രതികൾ സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണെന്നും പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബിനാമി പേരുകളിലാണെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസഹകരണം മൂലം ബാങ്കുകളിൽ നിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
‘റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്’ : റോബിൻ ബസിന്റെ യാത്ര സിനിമയാകുന്നു, ചിത്രീകരണം ജനുവരിയിൽ
‘പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ ലഭിച്ചിട്ട് കാര്യമില്ല. നിലവിൽ ലഭിച്ച രേഖകളും പ്രതികൾ നൽകിയ മൊഴികളും പരിശോധിക്കണം. ഇവ തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ അതിന് ശേഷം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാം,’ ഇഡി അറിയിച്ചു.
ഭാസുരാംഗനെയും മകനെയും ഡിസംബർ അഞ്ചുവരെ റിമാന്റ് ചെയ്തിട്ടുണ്ട്. കലൂരിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ഭാസുരാംഗന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ജയിലിൽ മതിയായ ചികിത്സ ലഭിക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും ഇഡി വാദിച്ചു.
സഭയെ വിമര്‍ശിച്ച വൈദികന് മത-സാമൂഹ്യ ഊരു വിലക്കുമായി താമരശ്ശേരി രൂപത
ഉന്നതസ്വാധീനമുള്ള പ്രതി, ആശുപത്രി അധികൃതരെ വിലക്കെടുക്കാൻ കഴിവുള്ളയാളാണെന്നും റിമാന്‍ഡ് ഒഴിവാക്കാനാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉന്നയിക്കുന്നതെന്നും ഇഡികോടതിയെ അറിയിച്ചു. ആശുപത്രിവാസം സംബന്ധിച്ച് സെന്തിൽ ബാലാജിയുടെ കേസ് കോടതിയിൽ സൂചിപ്പിച്ച ഇഡി, ഇത്തരം തന്ത്രങ്ങൾ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പതിവാണെന്നും വാദിച്ചു.
Post Your Comments