ചെന്നൈ: തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനാണ് വെട്രിമാരൻ. ചെയ്ത സിനിമകൾ എല്ലാം തന്നെ വിജയമാക്കിയ വെട്രിമാരൻ മുൻപ് സംവിധായകൻ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അടിച്ചമർത്തപ്പെടുന്നവരുടെ രാഷ്ട്രീയം കൃത്യമായി തന്റെ സിനിമകളിലൂടെ വെട്രിമാരൻ പറയുന്നു.
സിനിമയിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് വെട്രിമാരൻ ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. മുഖ്യധാരാ സിനിമയിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും, ആയിരം പേരോടെങ്കിലും കഥ പറഞ്ഞിട്ടുണ്ടെന്നും വെട്രിമാരൻ പറയുന്നു. മാത്രമല്ല തനിക്ക് തിരക്കഥയഴുതാൻ അറിയില്ലെന്നും അത് പോയി പഠിക്കാൻ പറഞ്ഞവരുണ്ടെന്നും വെട്രിമാരൻ പറയുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന് നാളെ കൊടിയേറും! യാത്രക്കാർക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ
‘ഒരു മുന്നൂറ് പ്രൊഡ്യൂസർമാരോട് കഥ പറഞ്ഞിട്ടുണ്ട്. 150 ഹീറോമാരോടും ഹീറോ ആകാൻ പോകുന്നവന്മാരോടും ഹീറോസിന്റെ അച്ഛനും ചേട്ടന്മാർക്കുമെല്ലാം ഞാൻ കഥ പറഞ്ഞുകൊടുത്തിട്ടുണ്ട്. പൊല്ലാതവന് മുമ്പേ 1000 കഥകളെങ്കിലും പലരോടും പറഞ്ഞിട്ടുണ്ടാവും. അവരൊക്കെ ഫീഡ്ബാക്കും പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഈ സിനിമ ചെയ്യുന്നത്, നിനക്ക് തിരക്കഥയെഴുതാൻ അറിയില്ല, ആദ്യം അത് പോയി പഠിക്ക്, അത് കഴിഞ്ഞ് സിനിമ ചെയ്യാം എന്നൊക്കെ കേട്ടിട്ടുണ്ട്,’ വെട്രിമാരൻ വ്യക്തമാക്കി.
Post Your Comments