തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ജയിലുകളിൽ തടവുകാരുടെ എണ്ണം വര്‍ധിക്കുന്നു സാഹചര്യത്തിൽ തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് ഒരു ജയിൽ കൂടി നിർമിക്കാൻ ആലോചന. ഇതിനായുള്ള പ്രാഥമിക പഠനങ്ങൾ ആരംഭിച്ചു. എല്ലാ ജയിലുകളിലെയും തടവുകാരുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാൻ ജയിൽ മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ ജയിലില്‍ പാർപ്പിക്കാവുന്നവരുടെ എണ്ണം 727 ആണ്. എന്നാൽ, ഇന്നത്തെ കണക്കനുസരിച്ച് അവിടെ 1316 പേരാണുള്ളത്. ജില്ലാ ജയിലില്‍ 284 പേരെ താമസിപ്പിക്കേണ്ടിടത്ത് 360 പേരുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലാജയിലുകളിലും സമാനമായ അവസ്ഥയാണ്.
വിയ്യൂർ സെൻട്രൽ ജയിലിൽ 563 പേരെ ഉൾക്കൊള്ളാനാകുന്നിടത്ത് 1005 പേരെ പാർപ്പിച്ചിട്ടുണ്ട്. കണ്ണൂർ സെൻടൽ ജയിലിൽ 986 പേരെ പാർപ്പിക്കാനാണ് അനുമതിയെങ്കിലും 1025 പേരെ മാത്രമേ പാർപ്പിച്ചിട്ടുള്ളൂ.
Post Your Comments