KottayamNattuvarthaLatest NewsKeralaNews

തെ​രു​വു​നാ​യ​ ആ​ക്ര​മ​ണം: നാ​ലു പേ​ർ​ക്ക് പ​രി​ക്ക്

ഇ​ല​വു​ങ്ക​ൽ ഓ​മ​ന​ക്കു​ട്ട​ൻ (56), മ​ഠ​ത്തി​ൽ​പ്ലാ​ക്ക​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻ ജി​ത്തു (16), തേ​ങ്ങാ​ക്കു​ട്ടു​ങ്ക​ൽ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ ആ​ൻ​സി (45), ഗു​രു​കൃ​പാ​ല​യ​ത്തി​ൽ ശ്രീ​ധ​ര​ൻ(78) എ​ന്നി​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്

പ​ള്ളി​ക്ക​ത്തോ​ട്: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ല​വു​ങ്ക​ൽ ഓ​മ​ന​ക്കു​ട്ട​ൻ (56), മ​ഠ​ത്തി​ൽ​പ്ലാ​ക്ക​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻ ജി​ത്തു (16), തേ​ങ്ങാ​ക്കു​ട്ടു​ങ്ക​ൽ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ ആ​ൻ​സി (45), ഗു​രു​കൃ​പാ​ല​യ​ത്തി​ൽ ശ്രീ​ധ​ര​ൻ(78) എ​ന്നി​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Read Also : ബെനാമി അക്കൗണ്ട് വഴി തട്ടിയത് 51 കോടി! വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി- റിപ്പോർട്ട്

പ​ള്ളി​ക്ക​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10-ാം വ​ർ​ഡി​ൽ​പ്പെ​ട്ട ഉ​ദി​ക്കു​ഴ​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​മാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഓ​മ​ന​ക്കു​ട്ട​ൻ, ജി​ത്തു എ​ന്നി​വ​രെ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ആ​ൻ​സി​യെ ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്തും ശ്രീ​ധ​ര​നെ റോ​ഡി​ലു​മാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. പരിക്കേറ്റവരെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

Read Also : കള്ളപ്പണക്കേസ്: തമിഴ്‌നാട്ടിലെ പ്രശസ്ത ജ്യുവലറിയിൽ ഇഡി റെയ്‌ഡ്‌, നടൻ പ്രകാശ് രാജും നിരീക്ഷണത്തിൽ

അതേസമയം, തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടി പേ​വി​ഷ​ബാ​ധ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button