Latest NewsKeralaNews

മഹാരാജാവിൻ്റെ എഴുന്നള്ളത്ത് പ്രമാണിച്ച് എല്ലാവരും ‘പിണുദീപം’ തെളിയിക്കണമെന്ന് ഉത്തരവ്: പരിഹസിച്ച് സന്ദീപ് വാചസ്പതി

കൊച്ചി: നവകേരള സദസിനെ സ്വാഗതം ചെയ്യാന്‍ വിളക്ക് കൊളുത്തുവാൻ കോഴിക്കോട്ടെ തദ്ദേശ സ്ഥാപനങ്ങൾ ആഹ്വാനം ചെയ്തിരുന്നു. ഇത് വൻ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കാരണമായിരിക്കുകയാണ്. കോഴിക്കോട്ടെ തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. മഹാരാജാവിൻ്റെ എഴുന്നള്ളത്ത് പ്രമാണിച്ച് എല്ലാവരും ‘പിണുദീപം’ തെളിയിക്കണമെന്ന് ഉത്തരവ് വന്നിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

അതേസമയം, വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനാണ് നിർദ്ദേശം. എല്ലാ സ്ഥാപനങ്ങളിലും വൈകീട്ട് ദീപാലങ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ സെക്രട്ടറി നോട്ടീസയച്ചു. മുഴുവന്‍ വീടുകളിലും വൈകീട്ട് ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്ത് പ്രചാരണസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. മണ്ഡലാടിസ്ഥാനത്തില്‍ പല തദ്ദേശ സ്ഥാപനങ്ങളും ഇത്തരത്തില്‍ നിര്‍ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് വൈകീട്ട് ആറര മുതല്‍ 7 മണി വരെ വിളക്കുകൾ തെളിയിക്കണമെന്നാണ് അറിയിപ്പിൽ പറയുന്നത്.

ഇന്നു മുതല്‍ നവകേരളസദസ് എത്തുന്ന 25 ആം തിയ്യതി വരെ നഗസരസഭ പരിധിയിലെ എല്ലാ സ്ഥാപനങ്ങളും വൈദ്യുതി ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നാണ് കൊയിലാണ്ടി നഗരസഭ അയച്ച നോട്ടീസില്‍ പറയുന്നത്. അലങ്കാരത്തിനൊപ്പം സ്ഥാപനങ്ങളുടെ മുന്‍ വശവും പരിസരവും വൃത്തിയാക്കണമെന്നും നൊട്ടേസിൽ പറയുന്നുണ്ട്. നവകേരള സദസിന്റെ പ്രചാരണ ഘോഷയാത്രയില്‍ ജീവനക്കാരെ അണിനിരത്താന്‍ ആവശ്യപ്പെട്ട് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ വകുപ്പു മേധാവികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കത്ത് നല്‍കിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button