പത്തനംതിട്ട: റോബിൻ ബസിന്റേത് നിയമവിരുദ്ധ സർവീസാണെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയെന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് പിഴയിട്ട നടപടിക്കെതിരെ റോബിൻ ബസ് അധികൃതർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി അപേക്ഷ നൽകി. റോബിൻ ബസ് സർവീസ് നടത്തുന്നത് ദേശസാൽകൃത റൂട്ടിലൂടെയാണെന്നും കെഎസ്ആർടിസി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റേറ്റ് ക്യാരേജ് റോളിലാണ് റോബിൻ ബസ് സർവീസ് നടത്തുന്നതെന്നും ഇത് സർവീസിനെ ബാധിക്കുന്നുവെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമിറ്റ് ഉപയോഗിച്ച് ഇത്തരത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്നാണ് കെഎസ്ആർടി സിയുടെ നിലപാട്. രണ്ട് ആഴ്ചക്ക് ശേഷമാണ് റോബിൻ ബസ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. കെഎസ്ആർടിസിയുടെ ഹർജിയും കോടതി ഈ കേസിനൊപ്പമായിരിക്കും പരിഗണിക്കുക.
Post Your Comments