ThiruvananthapuramKeralaNattuvarthaLatest NewsNews

കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽത്തല്ലി: പിന്നിലെ കാരണമിത്

ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ചാണ് പെൺകുട്ടികൾ തമ്മിൽത്തല്ലിയത്

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം. ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ചാണ് പെൺകുട്ടികൾ തമ്മിൽത്തല്ലിയത്.

Read Also : വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വി​ക​ലാം​ഗ​യായ പെൺകുട്ടിയെ പീഡിപ്പിച്ചു: 63കാരന് 10 വർഷം തടവും പിഴയും

ഇന്നലെ വൈകിട്ടോടെ വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം. മറ്റ് വിദ്യാർത്ഥികളും യാത്രക്കാരും തമ്മിലടി കണ്ടുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുടിയിൽ പിടിച്ച് വലിക്കുന്നതും തലയിൽ അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ആദ്യഘട്ടത്തിൽ സഹപാഠികളായ കുട്ടികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും മറ്റുളളവർ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Read Also : മഹാരാജാവിൻ്റെ എഴുന്നള്ളത്ത് പ്രമാണിച്ച് എല്ലാവരും ‘പിണുദീപം’ തെളിയിക്കണമെന്ന് ഉത്തരവ്: പരിഹസിച്ച് സന്ദീപ് വാചസ്പതി

അതേസമയം, സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ, പൊലീസും അന്വേഷണം തുടങ്ങിയതായാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button