തിരുവനന്തപുരം: കരിമഠം കോളനിയിലെ ടര്‍ഫിന് സമീപത്ത് വച്ച് പത്തൊമ്പതുകാരനായ അര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അര്‍ഷാദിനെ കൊലപ്പെടുത്താൻ ലഹരി സംഘം നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും ഇന്‍സ്റ്റഗ്രാമിലൂടെ മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു കൊലപാതമെന്നും പോലീസ് പറയുന്നു.
കോളനിയിലെ ലഹരി സംഘത്തിന്റെ പ്രവര്‍ത്തനത്തെ അർഷാദ് ചോദ്യം ചെയ്തതാണ് പകയ്ക്ക് കാരണം. കൊലപാതകം നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് കേസിലെ ഒന്നാം പ്രതിയായ ധനുഷിന്റെ സംഘത്തിലെ ഒരാള്‍ അര്‍ഷാദിനെ വകവരുത്തുമെന്ന മുന്നറിയിപ്പുമായി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടിരുന്നു. സംഭവത്തിൽ എട്ടുപ്രതികളില്‍ രണ്ടുപേരെ മാത്രമാണ് പോലീസിന് ഇതുവരെ പിടികൂടാൻ സാധിച്ചത്.
read also: നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും കാര്‍ഡ്: വ്യാജ ഐഡി കാര്‍ഡ് കേസില്‍ നിര്‍ണായക കണ്ടെത്തല്‍
കോളനിയില്‍ ലഹരി മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്ന മഠത്തില്‍ ബ്രദേഴ്‌സ് ക്ലബ് എന്ന യുവജന കൂട്ടായ്മയിലെ പ്രധാനിയായിരുന്ന അര്‍ഷാദ് കോളനിയില്‍ ധനുഷും സംഘവും സ്ഥിരമായി ലഹരിയെത്തിക്കുന്നുണ്ടെന്ന പരാതി പലപ്പോഴും ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ധനുഷും സംഘവും അർഷാദുമായി വാക്കേറ്റമുണ്ടായിരുന്നു. ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് ടര്‍ഫില്‍ കളിക്കുകയായിരുന്ന അര്‍ഷാദിനെ വിളിച്ചുവരുത്തി ഒന്നാം പ്രതിയായ ധനുഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. സംഘത്തിലൊരാള്‍ അര്‍ഷാദിന്റെ കൈകള്‍ പുറകിലോട്ട് പിടിച്ചുവെച്ചു, ശേഷം ധനുഷ് വെട്ടിയെന്നാണ് എഫ്‌ഐആര്‍.
അര്‍ഷാദിന്റെ കഴുത്തിനാണ് വെട്ടേറ്റത്. പിന്നാലെ അര്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അര്‍ഷാദിന്റെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
.
Post Your Comments