Latest NewsNewsIndia

ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയിലെ മൂന്ന് പേര്‍ പിടിയില്‍

പഞ്ചാബ്: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേര്‍ പഞ്ചാബില്‍ പിടിയിലായി. ഐഎസ് പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.

Read Also: കു​ടും​ബ​പ്ര​ശ്‌​നം, മ​ക്ക​ളെ കാ​ണു​ന്ന​തി​നെ ചൊ​ല്ലി ത​ര്‍​ക്കം: യു​വ​തി​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​, ക​സ്റ്റ​ഡി​യിൽ

പഞ്ചാബിലെ ബട്ടിന്‍ഡയില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. ബട്ടിന്‍ഡയിലെ കൗണ്ടര്‍ ഇന്റലിജന്‍സ് ടീമാണ് ഓപ്പറേഷന് പിന്നില്‍. അറസ്റ്റിലായ മൂന്നുപേര്‍ സംഗ്രൂര്‍ ജയിലില്‍ കഴിയുന്ന യുഎപിഎ പ്രതികളുമായി ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായവരില്‍ നിന്ന് 8 പിസ്റ്റളുകളും 9 മാഗസിനുകളും 30 വെടിയുണ്ടകളും കണ്ടെടുത്തു. ഈ മൂന്ന് പേര്‍ക്കെതിരെ ബട്ടിന്‍ഡ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button