ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഒരു ദുശ്ശകുനം കളികാണാനെത്തിയതോടെ ഇന്ത്യ തോറ്റെന്ന രാഹുലിന്റെ പ്രസംഗം മോദിക്കെതിരെയാണെന്നാണ് ബിജെപി ആരോപിച്ചു. ജനറൽ സെക്രട്ടറി രാധാ മോഹൻ ദാസ് അഗർവാളിന്റെ നേതൃത്വത്തിലാണ് കമ്മീഷനെ സമീപിച്ചത്. ഇത്തരം ആരോപണങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബിജെപി വ്യക്തമാക്കി.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്വന്തം ജാതിയെ ഒബിസി പട്ടികയിലുൾപ്പെടുത്തിയെന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനക്കെതിരെയും ബിജെപി പ്രതിനിധി സംഘം പരാതി നൽകി.
മോദിയും അമിത് ഷായും അദാനിയും പോക്കറ്റടിക്കാരാണെന്ന് പ്രസംഗിച്ചതും തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
വിവാദത്തിന് തിരികൊളുത്തി മസ്കിന്റെ ജൂതവിരുദ്ധ പോസ്റ്റ്, വിമർശനവുമായി ഉപഭോക്താക്കൾ
ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോൽവിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്താണ് രാഹുലിന് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേർത്തു.
Post Your Comments