
കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസിലെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേസിലെ പരാതിക്കാരന്‍ ജോഷി വര്‍ഗീസാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. വ്യവസ്ഥകളില്ലാതെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യം നല്‍കിയത് തെറ്റാണ്. കര്‍ദ്ദിനാളിനോട് വീണ്ടുമെത്തി പുതിയ ബോണ്ടുവയ്ക്കാന്‍ നിര്‍ദ്ദേശിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുളളത്. ഹര്‍ജി വെള്ളിയാഴ്ച്ച കോടതി പരിഗണിക്കും.
Post Your Comments