KeralaLatest NewsNews

മോദി-മാര്‍പാപ്പ കൂടിക്കാഴ്ച നടന്നാല്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സന്തോഷ വാര്‍ത്ത: ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി-മാര്‍പാപ്പ കൂടിക്കാഴ്ച ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സന്തോഷ വാര്‍ത്തയെന്ന് സീറോ മലബാര്‍ സഭ ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രതികരിച്ചു.

Read Also: മോഹന്‍ലാല്‍ വീണ്ടും ‘അമ്മ’ പ്രസിഡന്റ്, സംഘടനയുടെ തലപ്പത്ത് ഇത് മൂന്നാം തവണ

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ ക്രൈസ്തവരുടെ പങ്ക് അവഗണിക്കാന്‍ ആകില്ലെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ക്രൈസ്തവരുടെ നിലനില്‍പ്പിനായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നതായും ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു. ഇറ്റലിയില്‍ നടന്ന ജി- 7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി മോദി ക്ഷണിച്ചിരുന്നു.

ജി-7 ഉച്ചകോടിക്കിടെ മാര്‍പാപ്പയെ കണ്ടുമുട്ടിയപ്പോള്‍ ആശ്ലേഷിച്ച് കുശലം ചോദിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ജി7 ചര്‍ച്ചയില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button