![](/wp-content/uploads/2023/11/arrest-qwq-1.jpg)
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ നിർമ്മാണ സാമഗ്രികൾ സപ്ലൈ ചെയ്യാമെന്ന് പറഞ്ഞു പറ്റിച്ചു പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ക്രൈം നമ്പർ :02/2023 U/s 420 IPC & 66D of IT Act-2000 കേസിലെ പ്രതിയായ നീരവ് ബി ഷാഎന്ന മുംബൈ സ്വദേശിയെ ആണ് 21-11-2023 തിയതി മുംബൈയിലെ ബോറിവലിയിൽ വെച്ച് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
Read Also: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇയാള്‍ ഇപ്പോള്‍ ചെയ്യുന്ന സേവനം സിപിഎമ്മിന് വേണ്ടിയുള്ള കുഴലൂത്ത്
ഇന്റർനെറ്റിൽ വഴി സെർച്ച് ചെയ്തും ഇന്ത്യ മാർട്ട് പോലെയുള്ള വെബ്‌സൈറ്റുകൾ സന്ദർശിച്ചും നിർമ്മാണസാമഗ്രികൾ ലഭിക്കുന്നതിനായി അന്വേഷണം നടത്തിയ കമ്പനിക്ക് നിർമ്മാണ സാമഗ്രികൾ താരതമ്യേന കുറഞ്ഞ വിലക്ക് നൽകാമെന്നു ഒരു കമ്പനി ഓൺലൈൻ വഴി ഓഫർ നൽകുകയായിരുന്നു. ആ ഓഫർ സ്വീകരിച്ച കമ്പനി എക്‌സിക്യൂട്ടീവുകൾക്ക് വ്യാജ GST ബിൽ അയച്ചുകൊടുത്തു അഡ്വാൻസ് ആയി പണം കൈപ്പറ്റി നിർമ്മാണ സാമഗ്രികൾ നൽകാതെ വഞ്ചിച്ചു എന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യിൽ നിന്നും പല ആളുകളുടെ പേരിലുള്ള എടിഎം കാർഡുകളും പാൻ കാർഡുകളും കണ്ടെടുത്തു.
കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നിരവധി ഫോൺ നമ്പരുകളും, കോൾ വിവരങ്ങളും പരിശോധിച്ചും, ഒട്ടേറെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചും, നിരവധി മേൽവിലാസങ്ങളും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ മുബൈയിൽ വെച്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രകാശ് പി, എ.എസ്.ഐ ജിതേഷ് കൊള്ളങ്ങോട്ട്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് ചാലിക്കര, ഫെബിൻ കാവുങ്ങൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Read Also: വസ്തുവിന്റെ ആധാരം നൽകാത്തതിന്റെ വിരോധം: സഹോദരനെ ആക്രമിച്ച കേസിൽ വയോധികൻ പിടിയിൽ
Post Your Comments