KottayamLatest NewsKeralaNattuvarthaNews

വ​സ്തു​വി​ന്‍റെ ആ​ധാ​രം നൽകാത്തതിന്റെ വിരോധം: സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച കേസിൽ വയോധികൻ പിടിയിൽ

മ​ണി​മ​ല ആ​ല​പ്ര വ​ട്ടു​കു​ന്നാ​മ​ല ഭാ​ഗ​ത്ത് മു​ള്ള​ൻ​കു​ഴി​യി​ൽ ജോ​സ് ചാ​ക്കോ(71)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ണി​മ​ല: സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വയോധികൻ പൊലീ​സ് പിടിയിൽ. മ​ണി​മ​ല ആ​ല​പ്ര വ​ട്ടു​കു​ന്നാ​മ​ല ഭാ​ഗ​ത്ത് മു​ള്ള​ൻ​കു​ഴി​യി​ൽ ജോ​സ് ചാ​ക്കോ(71)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. മ​ണി​മ​ല പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടു​കൂ​ടി ഇ​യാ​ൾ ത​ന്‍റെ സ​ഹോ​ദ​ര​നെ ചീ​ത്ത വി​ളി​ക്കു​ക​യും ക​ല്ല് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​വി​ന്‍റെ ആ​ധാ​രം ജോ​സ് ചാ​ക്കോ ഇ​യാ​ളോ​ട് ചോ​ദി​ക്കു​ക​യും സ​ഹോ​ദ​ര​ൻ ഇ​ത് ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്.

Read Also : സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

പ​രാ​തി​യെ തു​ട​ർ​ന്ന്, മ​ണി​മ​ല പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. മ​ണി​മ​ല സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ജ​യ​പ്ര​കാ​ശ്, എ​സ്ഐ​മാ​രാ​യ ബി​നോ​യ് മാ​ത്യു, വി.​പി. അ​നി​ൽ​കു​മാ​ർ, എ​എ​സ്ഐ സി​ന്ധു​മോ​ൾ, സി​പി​ഒ​മാ​രാ​യ ജി​മ്മി ജേ​ക്ക​ബ്, വി​ശാ​ൽ, ബി​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button