
കൊല്ലം: മാല മോഷണക്കേസിൽ യുവാവ് പൊലീസ് പിടിയിലായി. ഓച്ചിറ മഠത്തിൽ കാരായ്മ കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ ഷഫീക്കാ(20)ണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : കോണ്‍ഗ്രസില്‍ ചേര്‍ന്നത് കാശ് വാങ്ങി? 8 കോടിയുടെ അനധികൃത ഇടപാടിൽ തെലങ്കാനയിലെ നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ്
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പാർവ്വതി മില്ലിന് മുന്നിൽ നിന്ന് ചിന്നക്കടയിലേക്ക് നടന്നുവരുകയായിരുന്ന യുവതിയുടെ സ്വർണമാലയും ലോക്കറ്റും എതിരെ നടന്നുവന്ന് പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സി.സി.ടി.വി പരിശോധിച്ച് പ്രതിയെക്കുറിച്ച് തെളിവ് ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ ഷഫീക്ക് പിടിയിലാവുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ കൺട്രോൾറൂം പൊലീസുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments