KeralaLatest NewsNews

വൻകിട ഉപയോക്താക്കള്‍ക്ക് ലക്ഷങ്ങൾ പിഴ: കെഎസ്ഇബിയുടെ രീതി ശരിയല്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: അധിക കണക്ടഡ് ലോഡിന്റെ പേരിൽ വൻകിട ഉപയോക്താക്കള്‍ക്ക് ലക്ഷങ്ങൾ പിഴ ചുമത്തുന്ന കെഎസ്ഇബിയുടെ രീതി ശരിയല്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. പരിശോധനയ്ക്കു പോകുന്ന ഉദ്യോഗസ്ഥർ വിവേകമില്ലാതെ നിയമം പ്രയോഗിക്കുന്നതായും കമ്മിഷൻ കുറ്റപ്പെടുത്തി.

കൊച്ചിയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽസ് എൻജിനിയറിങ് ആൻഡ് ടെക്നോളജി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നിരീക്ഷണം.

പെട്രോ കെമിക്കൽസ് മേഖലയിൽ പരിശീലനം നൽകുന്ന ഈ സ്ഥാപനത്തിന് 61.83 ലക്ഷം രൂപയാണ് ബോർഡ് പിഴയിട്ടത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പല സ്ഥാപനങ്ങൾക്കും കെഎസ്ഇബി ഇത്തരത്തിൽ പിഴ ചുമത്തിയിട്ടുണ്ട്. പല സ്ഥാപനങ്ങളും പരാതിയുമായി കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button