ചാലക്കുടി: ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ആളൂർ തിരുത്തിപ്പറമ്പ് എടപ്പറമ്പിൽ വീട്ടിൽ കൃപാകരനെ(41)യാണ് കോടതി ശിക്ഷിച്ചത്. ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്പെഷൽ ജില്ല ജഡ്ജി ഡോണി തോമസ് വർഗീസാണ് പ്രതിയെ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി 18 വർഷവും ഒരു മാസവും കഠിനതടവും 1,51,500 രൂപ പിഴയും ആണ് കോടതി വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നര വർഷവും ഒമ്പത് ദിവസവും കൂടി അധികതടവ് അനുഭവിക്കണം. കോവിഡ് കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read Also : രാജ്യത്ത് രാത്രി കൂടി സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എത്തി! ഓവർ നൈറ്റ് ട്രെയിൻ സർവീസ് ഈ റൂട്ടിൽ
ആളൂർ മുൻ എസ്.എച്ച്.ഒ സിബിൻ, എസ്.ഐ സത്യൻ, ജി.എസ്.ഐ സൈമൺ, ജി.എ.എസ്.ഐ ടെസ്സി എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എസ്.സി.പി.ഒ എ.എച്ച്. സുനിത ഏകോപിപ്പിച്ചു.
Post Your Comments