Latest NewsNewsTechnology

നോക്കിയും കണ്ടും ഗൂഗിൾ പേ ഉപയോഗിച്ചോളൂ…! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ പണിപാളും, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ഇടപാടുകൾക്ക് കനത്ത സുരക്ഷയാണ് ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നത്

യുപിഐ ഇടപാടുകൾ നടത്താൻ ഗൂഗിൾ പേ പോലെയുള്ള സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. രാജ്യത്ത് ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന യുപിഐ മൊബൈൽ ആപ്ലിക്കേഷൻ കൂടിയാണ് ഗൂഗിൾ പേ. ഇടപാടുകൾക്ക് കനത്ത സുരക്ഷയാണ് ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, ഉപഭോക്താക്കൾ നടത്തുന്ന ഇടപാടുകൾ ഉടനടി പരിശോധിച്ച്, അവ തട്ടിപ്പ് അല്ലെന്ന് സ്ഥിരീകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ഗൂഗിൾ പേ പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ, ഫ്രോഡ് പ്രിവൻഷൻ ടെക്നോളജിയും ഗൂഗിൾ പേയിൽ ലഭ്യമാണ്. ഗൂഗിൾ പേ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെങ്കിലും, ഉപഭോക്താക്കളുടെ ചില അശ്രദ്ധ മൂലം ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി പണം നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.

ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഫോണിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ചില ആപ്പുകളെ കുറിച്ചാണ് ഗൂഗിൾ ഇത്തവണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ക്രീൻ ഷെയറിംഗ് ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ്. അവശ്യ ഘട്ടങ്ങളിൽ ഏറെ ഉപകാരപ്രദമാകുന്ന ആപ്ലിക്കേഷനുകളാണ് സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ. എന്നാൽ, ഇവ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നുണ്ട്. നിങ്ങളുടെ ഫോണിന്റെ സ്ക്രീനിൽ എന്താണ് കാണുന്നതെന്ന് മറ്റൊരാളെ കൂടി അറിയിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകളാണ് സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ. അതുകൊണ്ടുതന്നെ ദുരുപയോഗപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

Also Read: ശബരിമലയിൽ അതീവ ജാഗ്രത പാലിക്കണം: മാതൃകാ പ്രവർത്തന ചട്ടങ്ങൾ രൂപീകരിക്കണമെന്ന് റിപ്പോർട്ട്

സ്ക്രീൻ ഷെയറിംഗ് ആപ്പുകളിലൂടെ തട്ടിപ്പുകാർക്ക് വളരെ എളുപ്പത്തിൽ ഉപഭോക്താക്കളുടെ ഫോണിൽ നിന്ന് ഒടിപി അടക്കമുള്ള വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധിക്കും. കൂടാതെ, എടിഎം പിൻ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങളും ഇതിലൂടെ ചോരുന്നതാണ്. അതിനാൽ, ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ ഇത്തരം ആപ്പുകൾ പിന്നിൽ പ്രവർത്തിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ നിർബന്ധമായും പരിശോധിച്ചുറപ്പിക്കണം. അനാവശ്യമായതും, സുരക്ഷാ ഭീഷണി ഉയർത്തുന്നതുമായ തേഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന ശീലം പരമാവധി കുറയ്ക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button