KeralaLatest NewsNews

ഇടിമിന്നലേറ്റു: മത്സ്യബന്ധന വള്ളം രണ്ടായി തകർന്നു

ആലപ്പുഴ: ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം രണ്ടായി തകർന്നു. പുറക്കാട് കടലിലാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് തീരത്തടുപ്പിച്ചിരുന്ന വള്ളത്തിനാണ് ഇടിമിന്നലേറ്റത്. തീരത്തടുപ്പിച്ചിരുന്നതിനാൽ വള്ളത്തിൽ മത്സ്യത്തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ ആളപായമൊന്നും ഉണ്ടായില്ല.

Read Also: മലപ്പുറത്ത് പതിമൂന്നുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മതപ്രഭാഷകന്‍ അറസ്റ്റില്‍

ദീപം എന്ന ഫൈബർ വള്ളമാണ് തകർന്നത്. വാടയ്ക്കൽ സ്വദേശി അനീഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണിത്. മിന്നലേറ്റയുടൻ വള്ളം രണ്ടായി പിളരുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന വലയും മറ്റ് ഉപകരണങ്ങളും പൂർണമായും നശിച്ചുവെന്നും 15 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും മത്സ്യത്തൊഴിലാളികൾ അറിയിച്ചു.

Read Also: മിക്ക സ്ത്രീകളും ഇത്തരത്തിലുള്ള പുരുഷനോടൊപ്പമാണ് ലൈംഗികത ഇഷ്ടപ്പെടുന്നത്: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button