KeralaLatest NewsNews

നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം

മലപ്പുറം:നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കണമെന്ന് നിര്‍ദ്ദേശം. വിദ്യാഭ്യാസ വകുപ്പാണ് സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നാണ് നിര്‍ദ്ദേശം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് വിവാദമായ നിര്‍ദ്ദേശം നല്‍കിയത്. സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദ്ദേശമുണ്ട്.

Read Also: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം:പ്രതികളെ പിടികൂടി,സ്റ്റേ​ഷ​ൻ പരിസരത്തു​ള്ള തെ​രു​വു​നാ​യ്ക്കും നി​ർ​ണാ​യ​ക പ​ങ്ക്

അതേസമയം, നവകേരള സദസിന്റെ നാലാം ദിനമായ ഇന്ന് കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളിലാണ് പര്യടനം തുടരുന്നത്. തലശേരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

രാവിലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി നടന്നത്. തുടര്‍ന്ന് മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ കൂടി പര്യടനം നടത്തി കണ്ണൂര്‍ ജില്ലയില്‍ നിന്ന് വയനാട് ജില്ലയിലേക്ക് നവകേരള സദസ് പ്രവേശിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button