MalappuramKeralaNattuvarthaLatest NewsNews

സുഹൃത്തിനൊപ്പമിരുന്ന യുവാവിനെ മർദിച്ച് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി: മൂന്നുപേർ അറസ്റ്റിൽ

ചുങ്കത്തറ കൈപ്പിനി പാർട്ടികുന്ന് മാങ്കുന്നുമ്മൽ മുഹമ്മദ് ബഷീർ (23), പാലുണ്ട മനപരമ്പിൽ വിഷ്ണു(23), കലാസാഗർ എരമങ്ങലത്ത് ജിനേഷ്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

മലപ്പുറം: എടക്കരയിൽ യുവാവിനെ മർദിച്ച് നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ. ചുങ്കത്തറ കൈപ്പിനി പാർട്ടികുന്ന് മാങ്കുന്നുമ്മൽ മുഹമ്മദ് ബഷീർ (23), പാലുണ്ട മനപരമ്പിൽ വിഷ്ണു(23), കലാസാഗർ എരമങ്ങലത്ത് ജിനേഷ്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എടക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

നവംബർ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടൂർ സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. എടക്കരയിലുള്ള ഇയാളുടെ സുഹൃത്തുമായി കാട്ടിച്ചിറയിലെ റബർ തോട്ടത്തിന് സമീപം സംസാരിച്ച് ഇരിക്കുന്നതിനിടയിൽ പ്രതികളായ മൂവർ സംഘം അതുവഴി വരികയും പരാതിക്കാരനെ മർദിച്ച് അവശനാക്കുകയും ചെയ്തു. തുടർന്ന് വസ്ത്രങ്ങൾ അഴിപ്പിച്ച് വിഡിയോ എടുക്കുമെമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. പണം കൊടുക്കാൻ വിസമതിച്ചതിനെ തുടർന്ന് പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കൈക്കലാക്കുകയും ഫോണിന്റെ പാസ്‌വേഡ് വാങ്ങുകയും ഗൂഗിൾ പേ വഴി രണ്ട് അക്കൗണ്ടുകളിലേക്കായി അറുപത്തിരണ്ടായിരം രൂപ തട്ടിയെടുക്കുകയുമായിരുന്നു.

Read Also : ബലാത്സംഗത്തെ അതിജീവിച്ച കൗമാരക്കാരിയെ പ്രതി ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി

സംഭവത്തിന് ശേഷം യുവാവ് എടക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളിലൊരാളായ മുഹമ്മദ് ബഷീറിനെതിരേ എടക്കര പൊലീസ് കഴിഞ്ഞ മാസം കഞ്ചാവ് ഉപയോഗിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃത്യം നടത്തിയ സമയം പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു.

എടക്കര ഇൻസ്‌പെക്ടർ എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേകം സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എടക്കര ഇൻസ്‌പെക്ടർ എൻ.ബി ഷൈജു, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റാഫി, എ.എസ്.ഐ വാ സുദേവൻ, സീനിയർ സി.പി.ഒമാരായ സി.എ മുജീബ്, സുജിത്ത്, അനൂപ്, സി.പി.ഒമാരായ സാബിർ അലി, ഷാഫി മരുത എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button