
തോപ്പുംപടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. മാനാശ്ശേരി സൊസൈറ്റി ബസ് സ്റ്റോപ്പിന് സമീപം മാളിയേക്കൽ ക്ലിൻസൻ ജോസിനെ(28)യാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ തോപ്പുംപടി പൊലീസ് വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments