ഉത്തരാഖണ്ഡ്: ഉത്തരകാശി സിൽകാരയിലെ ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അതേസമയം, തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷാപ്രവർത്തകസംഘം അവരുമായി സമ്പർക്കം പുലർത്താൻ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നത്.
കുടുങ്ങിയ തൊഴിലാളികൾക്കിടയിലേക്ക് എൻഡോസ്കോപ്പിക് ഫ്ളെക്സി ക്യാമറ എത്തിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്.
അതേസമയം, തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി അഞ്ച് വിധത്തിലുള്ള കര്‍മപദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അന്തിമരൂപം നല്‍കി. വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സാധ്യതകള്‍ പരിശോധിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
Post Your Comments