നാഗർകോവിൽ: നിർത്തിയിട്ട ട്രെയിനിലെ ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടതിനെ തുടർന്ന് ചാടിയിറങ്ങിയ വിനോദ സഞ്ചാരി മരിച്ചു. മധ്യപ്രദേശിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ഇരുപതംഗ സംഘത്തിലെ രാം സുശീൽ തിവാരി(70) ആണ് കോട്ടാർ റെയിൽവെ സ്റ്റേഷനിൽ മരിച്ചത്.
നിർത്തിയിട്ട ട്രെയിനിലെ ശൗചാലയത്തിൽ പോയതായിരുന്നു തിവാരി. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ധൃതിയിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. കന്യാകുമാരി സന്ദർശിച്ച സംഘം രാമേശ്വരത്തേക്ക് പോകാനാണ് റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ഇതിനിടെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന ട്രയിനിൽ ഇദ്ദേഹം കയറുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ റെയിൽവെ ഇൻസ്പെക്ടർ ജോസഫിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Post Your Comments