കണ്ണൂര്‍: ഡിവൈഎഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നവകേരള സദസില്‍ ബഹുജനമുന്നേറ്റം കണ്ടതിലുണ്ടായ നൈരാശ്യമാണ് കഴിഞ്ഞ ദിവസമുണ്ടായ പ്രകടനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ഡിവൈഎഫ്ഐയുടേത് മാതൃക പ്രവര്‍ത്തനം. ജീവന് അപകടപ്പെടുത്തും വിധത്തില്‍ ബസിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ഡിവൈഎഫ്ഐ നടത്തിയത് മാതൃകാ പ്രവര്‍ത്തനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണം’, മുഖ്യമന്ത്രി പറഞ്ഞു.
Read Also: പ്രതിശ്രുത വധു പിന്മാറിയതോടെ വിവാഹം മുടങ്ങി: ആഘാതത്തില്‍ ഓട്ടോഡ്രൈവറായ വരൻ മരിച്ചു
‘സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യപരമായ പ്രതിഷേധം ഉയരുന്നതിനെ എതിര്‍ക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഗമായിട്ട് മാത്രമേ അത് കാണാറുള്ളു. എന്നാല്‍ ഓടുന്ന വാഹനത്തിന് മുമ്പില്‍ കരിങ്കൊടിയുമായി ചാടി വീണാല്‍ എന്തായിരിക്കും ഫലം. അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതാകണമെന്നില്ല. റോഡില്‍ ചാടുന്നയാള്‍ക്ക് അപകടമുണ്ടായാല്‍ അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിനിടയാക്കും. സാധാരണ തരത്തിലുള്ള അന്തരീക്ഷം മാറ്റിമറിക്കലാണ് പിന്നിലുള്ള ലക്ഷ്യം’, മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments