കുമളി: കേരളത്തിന്റെ പല ഭാഗത്തേക്കും തേനി ജില്ലയിലേക്കും വർഷങ്ങളായി കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന പിതാവും മകനും പൊലീസ് പിടിയിൽ. ദിണ്ടുക്കൽ, വേടസന്തൂർ സ്വദേശികളായ ശങ്കിലി, മകൻ തങ്ക ദുരൈ എന്നിവരാണ് പിടിയിലായത്. ദിണ്ടുക്കൽ പൊലീസ് ആണ് അറസ്റ്റു ചെയ്തത്.
ഇവരുടെ പക്കൽ നിന്നും രണ്ട് കിലോ കഞ്ചാവ്, കഞ്ചാവ് കടത്താൻ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ, കാറ്, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടികൂടി. ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ദിണ്ടുക്കല്ലിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് രീതി.
Read Also : സംസ്ഥാനത്ത് ഇന്നും മഴ ദിനം: നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ദിണ്ടുക്കൽ എസ്.പി ഭാസ്ക്കരന്റെ നിർദേശപ്രകാരം ഡി.എസ്.പി അഴക് പാണ്ടിയും സംഘവുമാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
Post Your Comments