Latest NewsKeralaNews

സംസ്ഥാനത്ത് ഇന്നും മഴ ദിനം: നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടർച്ചയായ അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ അനുഭവപ്പെടുന്നതാണ്. മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നാല് ജില്ലകൾക്കാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ അനുഭവപ്പെടുന്നത്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കൂടാതെ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇരട്ട ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതിനെ തുടർന്നാണ് വരും ദിവസങ്ങളിൽ മഴ കനക്കുന്നത്. പത്തനംതിട്ട ജില്ലയിലും ഇടുക്കി ജില്ലയിലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയ ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്. വ്യാഴാഴ്ച ഇടുക്കി ജില്ലയിലും ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. കേരള-തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെങ്കിലും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, തീരദേശവാസികൾ ജാഗ്രത പുലർത്തണം.

Also Read: അമ്മയെ മർദ്ദിച്ചത് തടയാന്‍ ശ്രമിച്ച 15 കാരിയുടെ കാല്‍ ചവിട്ടിയൊടിച്ച് പിതാവ്, മൂക്കിന്റെ പാലം തകർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button