KannurKeralaNattuvarthaLatest NewsNews

തെരുവിൽ നേരിടുന്നതൊക്കെ നമ്മളെത്ര കണ്ടതാണ്, പ്രത്യാഘാതം അനുഭവിക്കേണ്ടി വരും: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

കണ്ണൂർ: നവകേരള സദസിനായുള്ള യാത്രയ്ക്കിടെ ബസിനു മുന്നിൽ കരിങ്കൊടി പ്രതിഷേധവും തുടർന്ന് സംഘർഷവും അങ്ങേറിയതിനു പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ, യാത്രയെ തെരുവിൽ നേരിടുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്ത് വന്നത്. തെരുവിൽ നേരിടുന്നതൊക്കെ ഒരുപാട് കണ്ടതാണെന്നും അങ്ങനെ വന്നാൽ അതിന്റെ പ്രത്യാഘാതവും അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ്’,ബിജെപിക്ക് മാത്രമല്ല കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന എല്ലാ പാര്‍ട്ടികള്‍ക്കും ഗുണകരം

‘ഒരു പ്രധാന നേതാവ് പറഞ്ഞത് ഞങ്ങൾ തെരുവിൽ നേരിടുമെന്നാണ്. തെരുവിൽ നേരിടുന്നതൊക്കെ നമ്മളെത്ര കണ്ടതാണ്. ഞങ്ങളെയല്ല തെരുവിൽ നേരിടുമെന്നു നിങ്ങൾ പറഞ്ഞത്. നിങ്ങൾ ജനങ്ങളെയാണ് തെരുവിൽ നേരിടുമെന്ന് പറയുന്നത്. അതു നിങ്ങൾ മനസിലാക്കണം. അതിന്റെ കൃത്യമായ പ്രത്യാഘാതവും നിങ്ങൾ ശരിക്ക് ഉൾക്കൊള്ളണം,’ ധർമടം മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button