വെള്ളറട: പാറ കയറ്റി വന്ന ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട് പൂർണമായും തകർന്നു. കിഴക്കേ പന്നിമല ഇരിപ്പുവാലിയില് ക്രിസ്തുദാസിന്റെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
Read Also : പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ ത്വയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ക്രിസ്തുദാസിന്റെ വീടിനു സമീപത്തെ വസ്തുവില്‍ ആഴത്തില്‍ കുഴിയെടുത്ത് പാറ പൊട്ടിച്ച് ലോറിയില്‍ കടത്താനുള്ള ശ്രമത്തിനിടെയാണ് ലോറി ക്രിസ്തുദാസിന്റെ വീട്ടിലേക്ക് പതിച്ചത്. അമിതഭാരത്തിലുള്ള ടോറസ് ലോറി പിന്നോട്ട് ഓടിക്കുന്നതിനിടെ ഒരുസൈഡ് വഴുതി വീടിന് പുറത്തേയ്ക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് കുട്ടികളടക്കമുള്ളവർ ഓടിമാറിയതിനാലാണ് വൻദുരന്തം ഒഴിവായത്.
അതേസമയം, അനധികൃതമായാണ് കുന്നിടിച്ച് പാറ കടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. വെള്ളറട പഞ്ചായത്ത് പരിധിയിൽ നടക്കുന്ന അനധികൃത ക്വാറി പ്രവർത്തനം വെള്ളറട വില്ലേജ് അധികൃതരുടെ ഒത്താശോടെയാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടകരമായ രീതിയിൽ പാറ പൊട്ടിക്കുന്നതിനെതിരെ പ്രദേശവാസികള്‍ക്ക് വ്യാപകമായ പരാതികള്‍ ഉണ്ട്. സംഭവത്തിൽ പൊലീസും മൗനം പാലിക്കുന്നതായാണ് ആക്ഷേപം.
Post Your Comments