Latest NewsKeralaNews

നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നത്: വി ഡി സതീശൻ

തിരുവനന്തപുരം: നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ സിപിഎം -ഡിവൈഎഫ്‌ഐ ക്രിമനലുകൾ തല്ലിച്ചതച്ചുവന്ന് അദ്ദേഹം ആരോപിച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: അഹമ്മദാബാദിലേക്ക് ഒഴുകിയെത്തി ക്രിക്കറ്റ് പ്രേമികൾ! വ്യോമയാന മേഖല നേടിയത് കോടികളുടെ നേട്ടം

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സി.പി.എം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്. സി.പി.എം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.

യുഡിഎഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Also: അദാനി ഫൗണ്ടേഷന്‍റെ പിന്തുണയോടെ വെള്ളായണി തടാകത്തിന്‍റെ പുനരുദ്ധാരണം പുരോഗമിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button