Latest NewsKeralaNews

കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന നവകേരള സദസിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നടത്തുന്ന നവകേരള സദസിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. നവകേരള സദസിന് ആരംഭം കുറിച്ച കാസര്‍കോട് ജില്ലയില്‍ ആകെ 14,513 പരാതികളാണ് കിട്ടിയതെങ്കിലും, ഇതിലൊന്നില്‍ പോലും മുഖ്യമന്ത്രി നേരില്‍ വാങ്ങുകയോ പരിഹാരം ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജനങ്ങള്‍ ഉദ്യോഗസ്ഥരുടെ കയ്യിലാണ് പരാതി നല്‍കുന്നത്. ഇത് ചെയ്യാന്‍ എന്തിനാണ് 140 മണ്ഡലങ്ങളിലും രാജാവ് നേരിട്ട് എഴുന്നള്ളുന്നത് എന്ന് സന്ദീപ് വാചസ്പതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

Read Also: കോ​ഫീ ഷോ​പ്പി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു: മധ്യവയസ്കൻ പിടിയിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘മലയാളിയുടെ സാമാന്യ ബോധത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. മന്ത്രിസഭ ഒരുമിച്ച് യാത്ര ചെയ്താല്‍ ചെലവ് കുറയും എന്ന വാദം ഉയര്‍ത്തിയാണ് ഒന്നേകാല്‍ കോടി മുടക്കി ആഡംബര ബസ് തയ്യാറാക്കിയത്. എന്നാലിപ്പോള്‍ ബസിന് പിറകെ വിവിധ വകുപ്പുകളുടെ കാറുകളും പൊലീസ് വാഹനങ്ങളും അടക്കം നൂറോളം വണ്ടികള്‍ ചീറിപ്പായുന്നതാണ് കാണുന്നത്. ജില്ലയിലെ ആദ്യ പരിപാടിയില്‍ വന്നിറങ്ങാന്‍ മാത്രമാണ് ബസ് ഉപയോഗിക്കുന്നത്. പിന്നീട് മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പ് മന്ത്രിമാര്‍ പൈലറ്റ് പ്രസംഗം നടത്താന്‍ അവരവരുടെ കാറുകളിലാണ് അടുത്ത മണ്ഡലത്തിലേക്ക് പോകുന്നത്. എ. കെ ബാലന്‍ പറഞ്ഞത് ശരിവച്ച്, ആഡംബര ബസ് മ്യൂസിയം പീസ് പോലെ പിറകെ പോകുന്നു’.

‘കാസര്‍കോട് ജില്ലയില്‍ ആകെ 14,513 പരാതികളാണ് കിട്ടിയത്. (കൂടുതല്‍ പരാതികളും സിപിഎം എംഎല്‍എമാരുടെ മണ്ഡലത്തില്‍ നിന്നാണ്.) ഇതിലൊന്ന് പോലും മുഖ്യമന്ത്രി നേരില്‍ വാങ്ങുകയോ പരിഹാരം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ജനങ്ങള്‍ ഉദ്യോഗസ്ഥരുടെ കയ്യിലാണ് പരാതി നല്‍കുന്നത്. പരാതി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ അതിന് നമ്പര്‍ ഇട്ട് നല്‍കുന്നു. ഇത് പ്രത്യേക പരാതി പരിഹാര പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യും. ഇത് ചെയ്യാന്‍ എന്തിനാണ് 140 മണ്ഡലങ്ങളിലും രാജാവ് നേരിട്ട് എഴുന്നള്ളുന്നത് എന്ന് മനസിലാകുന്നില്ല.
യാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ കാസര്‍കോട് ജില്ലയിലെ 4 മണ്ഡലങ്ങളിലും കൂടി 4 മണിക്കൂറാണ് മുഖ്യമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയത്. അല്ലാതെ ഒരാളുടെയും പരാതി സ്വീകരിക്കുകയോ പരിഹാരം കാണുകയോ ചെയ്തിട്ടില്ല. രാജാവിനെ മുഖം കാണിക്കാന്‍ പ്രമുഖന്മാര്‍ക്ക് മാത്രമാണ് സൗഭാഗ്യം. ആ സൗഭാഗ്യം കിട്ടാന്‍ എല്ലാവരും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button